
ഇക്കഴിഞ്ഞ സി ബി എസ് ഇ പത്താം ക്ളാസിലേയും പന്ത്രണ്ടാം ക്ളാസിലേയും പരീക്ഷകളിൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നും ഉയർന്ന മാർക്കുകളോടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് ആദരിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് അംഗങ്ങളുടെ മക്കൾക്കായി സംഘടിപ്പിച്ച അക്കാദമിക്ക് എക്സലൻസ് അനുമോദന ചടങ്ങിൽ 14 വിദ്യാർത്ഥികൾ ആദരം ഏറ്റുവാങ്ങി.
ഖത്തർ എം ഇ എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ മുഖ്യാതിഥിയായിരുന്നു.ഗലീലിയൊ ഇന്റർ നാഷനൽ സ്കൂൾ പ്രിൻസിപ്പൽ ജയലക്ഷമി നായർ, മറ്റൊരു ഗസ്റ്റ് ഓഫ് ഓണറായ MES Alumni Association (MESAA) പ്രസിഡന്റ്
സമ്ര മെഹബൂബ്ഽഎന്നിവരും ചടങ്ങിനെ അഭിസംബോധന ചെയ്തു ആശംസകളറിയിച്ചു സംസാരിച്ചു.
വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളേയും അഭിനന്ദിച്ച മുഖ്യ അതിഥി ഈ അധ്യയന വർഷം വിദ്യാർത്ഥികളും അധ്യാപകരും നേരിട്ട വെല്ലുവിളികളെക്കുറിച്ചും പരാമർശിച്ചു.
33 ശതമാനം നേടിയാലും 100 ശതമാനം നേടിയാലും ഈ വർഷത്തെ വിജയം ആഘോഷിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. വിജയം മാർക്കിൽ മാത്രം ആശ്രയിക്കുന്നതല്ലെന്നും എല്ലാ മേഖലകളിലും പരമാവധി ശ്രമം തുടരണമെന്നും വിദ്യാർത്ഥികളെ പ്രധാന അദ്ധ്യാപികയായ മുഖ്യാതിഥി ഹമീദ ഖാദർ ചടങ്ങിൽ ഓർമ്മിപ്പിച്ചു.
അൽമുഫ്ത്ത റെൻ്റ് എ കാർ കമ്പനി ഹാളിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റെൻജിത്ത് ചാലിൽ സ്വാഗത പ്രസംഗം നടത്തി.
വിജയത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ ജീവിതത്തിൽ സന്തുലിതത്വവും സമത്വവും പാലിക്കണമെന്നും, സമൂഹത്തോടുള്ള ഉത്തരവാദിത്വവും കടപ്പാടും വിദ്യാർത്ഥികൾ മറക്കരുതെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ സിയാദ് ഉസ്മാൻ വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.
വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽമാരായ ഹമീദ ഖാദറും ,ജയലക്ഷ്മി നായരും ചേർന്ന് വിതരണം ചെയ്തു.
രക്ഷിതാക്കളായ ഡോ. ......
ഖത്തറിലെ മർസ ഹൈപ്പർമാർക്കറ്റ് വേനൽക്കാലത്തെ കൂടുതൽ മധുരമാക്കി ‘മർസ മാംഗോ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എയർ കാർഗോയിലൂടെ എത്തിച്ച 60 ഇനം ഫ്രഷ് മാങ്ങകളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. ......

ദോഹ: വർദ്ധിച്ചുവരുന്ന സുരക്ഷാ-രാഷ്ട്രീയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും മറ്റ് പ്രാദേശിക നേതാക്കളുമായും സംയുക്ത ടെലിഫോൺ ചർച്ച നടത്തി.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്ൻ അൽ ഹുസൈൻ, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, പാകിസ്താൻ ആർമി ചീഫ് ജനറൽ സയ്യിദ് ആസിം മുനീർ എന്നിവരാണ് സംയുക്ത ചർച്ചയിൽ പങ്കെടുത്തത്.
മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ വിലയിരുത്തിയ നേതാക്കൾ, സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായേക്കാവുന്ന കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തി.
പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ ചർച്ചകൾ ഏകോപിപ്പിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നേതാക്കൾ നന്ദി രേഖപ്പെടുത്തി. മേഖലയിലെ സ്ഥിരത ഉറപ്പാക്കുന്നതിൽ പാകിസ്താൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെയും യോഗം പ്രശംസിച്ചു.
നിലവിലെ സംഭവവികാസങ്ങളെ നേരിടുന്നതിനും പ്രാദേശിക-ആഗോള സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള കൂടിയാലോചനകളും ഏകോപനവും ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ചർച്ചയിൽ ഊന്നിപ്പറഞ്ഞു. ......
ദോഹ: ഖത്തറും റുവാണ്ടയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമേയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച അമീരി ദിവാനിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണായക ചർച്ച നടന്നത്.
അമീരി ദിവാനിലെത്തിയ റുവാണ്ടൻ പ്രസിഡന്റിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഊഷ്മളമായി സ്വാഗതം ചെയ്തു. ......

ദോഹ: 2025-2026 അധ്യയന വർഷത്തെ 'ഡെസ്റ്റിനേഷൻ ഇമാജിനേഷൻ' (Destination Imagination) പ്രോഗ്രാമിൽ വിജയികളായ സ്കൂൾ ടീമുകളെ ആദരിക്കുന്നതിനായി അൽ ഫൈസൽ വിത്തൗട്ട് ബോർഡേഴ്സ് ഫൗണ്ടേഷൻ പ്രൗഢഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ സർഗ്ഗാത്മകത, പ്രശ്നപരിഹാര മനോഭാവം (Problem Solving), ടീം വർക്ക് എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന ഒരു പ്രമുഖ വിദ്യാഭ്യാസ പ്രോഗ്രാമാണ്'ഡെസ്റ്റിനേഷൻ ഇമാജിനേഷൻ' (Destination Imagination - DI).വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoEHE) സഹകരണത്തോടെ ഖത്തറിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
കുട്ടികൾക്ക് അവരുടെ ചിന്താശേഷിയും കഴിവുകളും ഉപയോഗിച്ച് വെല്ലുവിളികളെ നേരിടാൻ വേദിയൊരുക്കുന്ന ഒരു ആഗോള മത്സരവേദിവിദ്യാർത്ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു.പുരസ്ക്കാരവിതരണ കുട്ടികൾക്ക് അവരുടെ ചിന്താശേഷിയും കഴിവുകളും ഉപയോഗിച്ച് വെല്ലുവിളികളെ നേരിടാൻ വേദിയൊരുക്കുന്ന ഒരു ആഗോള മത്സരവേദിയാണിത്.പുരസ്ക്കാരവിതരണ ചടങ്ങിൽ
വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ നേതാക്കളും അധ്യാപകരും വിവിധ അക്കാദമിക് സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
അൽ ഫൈസൽ വിത്തൗട്ട് ബോർഡേഴ്സ് ഫൗണ്ടേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം അൽ താനി, വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി, വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മഹാ സായിദ് അൽ റുവൈലി, അൽ ഫൈസൽ വിത്തൗട്ട് ബോർഡേഴ്സ് ഫൗണ്ടേഷൻ ജനറൽ മാനേജർ അബ്ദുല്ലത്തീഫ് അലി അൽ യാഫി എന്നിവരും മന്ത്രാലയ പ്രതിനിധികളും സ്കൂൾ പ്രിൻസിപ്പൽമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ സംസാരിച്ച ശൈഖ് ഫൈസൽ ബിൻ ഖാസിം അൽ താനി, മത്സരങ്ങളിൽ പങ്കെടുത്ത മിടുക്കരായ വിദ്യാർത്ഥികളെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. ......

ദോഹ: മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘർഷ ലഘൂകരണ ശ്രമങ്ങളും ചർച്ച ചെയ്യുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി, സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമായി പ്രത്യേക ടെലിഫോൺ ചർച്ചകൾ നടത്തി.
ഇരുരാജ്യങ്ങളുമായുള്ള ചർച്ചകളിൽ ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തിയ ഖത്തർ പ്രധാനമന്ത്രി, ഖത്തറും മറ്റ് രണ്ട് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സും (US) ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മിൽ പാകിസ്താന്റെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥശ്രമങ്ങളെക്കുറിച്ചും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു.
മധ്യസ്ഥശ്രമങ്ങൾക്ക് മേഖലയിലെ രാജ്യങ്ങളുടെ ഏകോപിത പിന്തുണ ആവശ്യമാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഊന്നിപ്പറഞ്ഞു. ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കക്ഷികളും ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകളിൽ പെട്ടെന്നൊരു വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചില പ്രധാന വിഷയങ്ങളിലെ വിയോജിപ്പുകൾ നിലനിൽക്കുന്നതിനാൽ കരാറിലെത്താൻ ധൃതി കൂട്ടേണ്ടതില്ലെന്ന് ട്രംപ് തന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.
ഒരു ഔദ്യോഗിക കരാറിലെത്തി അത് ഒപ്പുവെക്കുന്നത് വരെ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയ യുഎസ് നാവിക ഉപരോധം പൂർണ്ണമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ......
ഒരു ജനാധിപത്യ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതുമായ വകുപ്പാണ് ആഭ്യന്തരവകുപ്പ്. വികസനത്തിന്റെ പാതയിൽ ഒരു സംസ്ഥാനം എത്രയൊക്കെ മുന്നേറിയാലും സാധാരണക്കാരനായ ഒരു പൗരൻ ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെയും നീതിയെയും അളക്കുന്നത് തനിക്ക് ഏറ്റവും പ്രത്യാശയും സുരക്ഷിതത്വവും നൽകേണ്ട പോലീസ് സ്റ്റേഷനുകളിൽ നിന്നും മറ്റ് ക്രമസമാധാന സംവിധാനങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സർക്കാർ ശുപാർശക്ക് പി.എസ്.സി അംഗീകാരം നൽകി. ഇതോടെ 2026 മേയ് 25 മുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കാനിരുന്ന 289 റാങ്ക് ലിസ്റ്റുകൾ ഇനി നവംബർ 30 വരെ പ്രാബല്യത്തിൽ തുടരും.
ഇന്ന് ചേർന്ന പി.എസ്.സി യോഗത്തിലാണ് മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവിറക്കിയത്. ......
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്തുന്നതിനുൾപ്പെടെ രണ്ടുദിവസം ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മെയ് 11 ന് മാധ്യമങ്ങളോട് പ്രതികരിച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞത് തോൽവിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനല്ല, കൂട്ടായ നേതൃത്വത്തിനാണെന്നാണ്. ......